ചേറൂർ കൊങ്ങംപറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിക്കുന്ന മൊബൈൽ ടവറിനതിരെ പ്രതിഷേധം ശക്തമാവുന്നു

കണ്ണമംഗലം: ചേറൂർ കൊങ്ങംപറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിക്കുന്ന മൊബൈൽ ടവറിനതിരെ പ്രതിഷേധം ശക്തമാവുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത്‌ സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് നേരിട്ടു പരാതി നൽകിയും വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി സമർപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

ക്യാൻസർ അടക്കമുള്ള അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ടവർ ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് സ്ഥാപിക്കാൻ സ്ഥലം വിട്ട് നൽകിയത് തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും ഇതിൽ നിന്നും സ്ഥലമുടമ പിന്മാറണമെന്നും പ്രദേശവാസികൾ ചേർന്ന യോഗത്തിൽ അഭിപ്രായപെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}