വേങ്ങര: കുറ്റൂർ ബാലൻ പീടിക പരപ്പൻ ചിന 393/400 എന്ന നമ്പറിലുള്ള സർക്കാർ ഭൂമിയിൽ അനധികൃതമായി കയ്യേറി ഷെഡ്ഡ് നിർമ്മിച്ചു ചില രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ ആണെന്ന് സംശയിക്കുകയും ആയതുകൊണ്ട് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കുറ്റൂർ ബാലൻ പീടിക ബിജെപി ഏരിയകമ്മിറ്റി ആവശ്യപ്പെട്ടു.
കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസലിനും വേങ്ങര വില്ലേജ് ഓഫീസർക്കും, തിരൂരങ്ങാടി താലൂക്ക് റവന്യൂ ഡിപ്പാർട്ട്മെൻ്റിനും പരാതി നൽകിയിട്ടുണ്ട്.
കയ്യേറിയ സർക്കാർ ഭൂമിയിൽ നിന്നും ഷെഡ്ഡ് പൊളിച്ചു മാറ്റണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപി കുറ്റൂർ ബാലൻ പീടിക ഏരിയ പ്രസിഡണ്ട് സന്തോഷ് പറാട്ട് അധ്യക്ഷതവഹിച്ചു. ശ്രീധരൻ കെ പി, എ സി മോർച്ച പ്രസിഡണ്ട് ബാബു, വൈസ് പ്രസിഡണ്ട് ഷാജു കെ പി, അഭിലാഷ്, പ്രബീഷ് മറ്റു നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.