തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു.
എ ആർ നഗർ കാരച്ചിനപുറായ സ്വദേശിനിയായ 40കാരിക്ക് എതിരെയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കൊടുവായൂരിൽ വെച്ചാണ് സ്കൂട്ടർ ഓടിച്ച കുട്ടിയെ തിരൂരങ്ങാടി പോലീസ് പിടികൂടിയത്. 13 വയസ്സുള്ള കുട്ടിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ആർ.സി. ഉടമയായ പിതാവ് വിദേശത്താണ്. ഇപ്പോൾ വണ്ടിയുടെ കൈവശക്കാരിയായ മാതാവ് പ്രായപൂർത്തിയാകാത്ത മകന് വണ്ടി ഓടിക്കാൻ നൽകിയതിനാൽ പോലീസ് മാതാവിനെതിരെ കേസ്സെടുക്കുകയായിരുന്നു.