വേങ്ങര: വേങ്ങര ഉപജില്ല പ്രീപ്രൈമറി കലോത്സവം എടക്കാപറമ്പ് എ.എം.എച്ച്.എം.യു.പി സ്കൂളിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ.ഹമീദ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹസീന തയ്യിൽ,
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സിദ്ധീഖ്, ടി. റൈഹാനത്ത്, വേങ്ങര ബി.പി.സി കെ.നൗഷാദ്, എ. ചെറിയ മുഹമ്മദ്, സി.അബ്ദുറസാഖ്, വി.മുഹമ്മദ് ബഷീർ, എ. മൂസ മാസ്റ്റർ, ടി.ഷാഹുൽ ഹമീദ്, സമദ് പനക്കത്ത് സംസാരിച്ചു.
പ്രധാനാധ്യാപിക എൻ.സ്വപ്ന സ്വാഗതവും ഫൈസൽ പുള്ളാട്ട് നന്ദിയും പറഞ്ഞു.