വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് ആര്‍ട്സ് ഫെസ്റ്റ് തുടങ്ങി

വേങ്ങര: കോ ഓപ്പറേറ്റീവ് കോളേജ് ആര്‍ട്സ് ഫെസ്റ്റ് സിങ്കോ ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ പി മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഗാന രചിയിതാവ് ശംഷദ് എടരിക്കോട് മുഖ്യ പ്രസംഗം നടത്തി. 

കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ടി മൊയ്തീന്‍ കുട്ടി, പ്രിന്‍സിപ്പാള്‍ ടി നൗഷാദ് , വൈസ് പ്രിന്‍സിപ്പാള്‍ പി പി ഷീലാദാസ് , കെ സിന്ധു , എം നദീറ, കെ ആരിഫ , സി ടി ഫാത്ത്വിമ അസ്ലി എന്നിവർ പ്രസംഗിച്ചു. പി കെ സൗദാബി സ്വാഗതവും പി പി റശീദ നന്ദിയും പറഞ്ഞു. 

ഇന്ന് (ബുധനാഴ്ച) നടക്കുന്ന നാഷണല്‍ ഓപ്പണ്‍സ്കൂളിംങ് ഇ സി സി ഇ വിദ്യാര്‍ഥികളുടെ കോണ്‍വെകേഷന്‍ ചടങ്ങ്   വേങ്ങര ബി പിസി നൗഷാദ് കെ എം ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സംഗമം ഗായിക മെഹ്റിന്‍ ഉദ്ഘാടനം ചെയ്യും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}