ഊരകം: NEXTERN ALL KERALA TALENT പരീക്ഷയിൽ ഊരകം മേൽമുറി പഞ്ചായത്ത്‌പടി ജി. എൽ. പി സ്കൂളിന് ചരിത്രവിജയം. പരീക്ഷ എഴുതിയ 71 കുട്ടികളിൽ 45 കുട്ടികളും വിവിധ റാങ്കുകൾ നേടി. ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ 10 വിദ്യാർത്ഥികൾ പങ്കിട്ടു.
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പി ടി എ ജനറൽ ബോഡിയിൽ ആദരിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ എ. കെ അഷ്‌റഫ് മെഡലുകൾ വിതരണം ചെയ്തു.
ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് സി. കെ പ്രതിഭ, ഷഹബാസ് മാഷ്, പി ടി എ ഭാരവാഹികളായ ഇഖ് ബാൽ, ജയേഷ്, അലവി എന്നിവർ സംബന്ധിച്ചു.