വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023- 2024 ആട് വളർത്തൽ പദ്ധതി വേങ്ങര മൃഗാശുപത്രിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ പി ഉദ്ഘാടനം ചെയ്തു.
പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ബാനു, വേങ്ങര വെറ്ററിനറി സർജ്ജൻ ഡോ. സനൂദ് മുഹമ്മദ്, മൃഗാശുപത്രി ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.