മലപ്പുറം: ലോക പ്രശസ്ത ഉര്‍ദു കവിയും സാഹിത്യകാരനുമായ അസീസ് ബല്‍ഗാമി മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ഉര്‍ദു ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും ഇതിനാവശ്യമായ ശ്രമങ്ങള്‍ മഅദിന്‍ അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മഅ്ദിന്‍ അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മലപ്പുറത്ത് നടന്ന കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഉറുദു ഭാഷയുടെ പെരുമ ആഗോള തലത്തില്‍ പ്രസിദ്ധമാണെന്നും കേരളത്തിലെ ഉറുദു ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി മഅദിന്‍ അക്കാദമി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും തങ്ങൾ പറഞ്ഞു.
കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീന്‍, ജില്ലാ ട്രഷറര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ, അബ്ദുല്‍ മുനീര്‍.പി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.