കുറ്റാളൂർ സബാഹ് സ്ക്വയർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് സംഘാടക സമിതി രൂപീകരിച്ചു

വേങ്ങര: ഫെബ്രുവരിയിൽ സബാഹ് സ്ക്വയറിൽ ആരംഭിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള  മുന്നൂറ് അംഗ സംഘാടക സമിതി രൂപീകരിച്ചു. സ്ഥലം എം. എൽ എ പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യ രക്ഷാധികാരിയും സബാഹ് കുണ്ടുപുഴക്കൽ ടൂർണ്ണമെൻ്റ് ചെയർമാനുമായ സംഘാടക സമിതിയിൽ വേങ്ങരയിയിലെയും സമീപ പ്രദേശങ്ങളിലെയും ക്ലബ്ബുകളുടെ ഭാരവാഹികൾ പങ്കാളിത്തം വഹിക്കും.

വേങ്ങരയുടെ ഫുട്ബോൾ ഉത്സവമായി ഈ ടൂർണമെൻ്റിനെ വർണ്ണാഭമാക്കണമെന്ന് തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}