സാമൂഹിക മൂല്യ ച്യുതികള്‍ക്ക് പരിഹാരം പ്രാവചക അധ്യാപനം ഉള്‍കൊള്ളുക

വേങ്ങര: ഇന്നിന്റെ സാമൂഹിക മൂല്യ ച്യുതികള്‍ക്ക് പരിഹാരം പ്രാവചക അധ്യാപനം ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനമാണെന്ന് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി. ഊരകം മമ്പീതി മര്‍കസില്‍ 
ജൽസതു സ്വഫ ഹദീസ് വിജ്ഞാന സദസ്സിന്റെ ഒന്നാം വാർഷിക സമാപന സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ അഹ്സനി മമ്പീതിഹദീസ് വിജ്ഞാന പ്രഭാഷണം നടത്തി. 

മർകസ് വിദ്യാർത്ഥികളുടെ ലിറ്റ് ഫെറ്റ് ആർട്സ് ഫെസ്റ്റിലെ വിജയികൾക്ക് ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ  കെ മൻസൂർ കോയ തങ്ങൾ അവാര്‍ഡുകള്‍ സമ്മാനിച്ചു.   ഹദീസ് ക്ലാസിലെ സ്ഥിരാംഗങ്ങളായ വയോ ജനങ്ങളെ സദസ്സിൽ ആദരിച്ചു. ഒ കെ കുഞ്ഞാപ്പു ഖാസിമി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. 

കെ കെ എസ് തങ്ങൾ എടരിയിൽ,
പി ഐ കുഞ്ഞാലൻ മുസ്‌ലിയാർ, യൂസുഫ് സഖാഫി കുറ്റാളൂർ, യൂസുഫ് അഹ്‌സനി കുറ്റാളൂർ, സ്വബാഹ് കുണ്ടു പുഴക്കൽ , കെ കെ ലത്ത്വീഫ് ഹാജി വേങ്ങര, എം എ അസീസ് ഹാജി  , ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി സഫീർ ബാബു, കെ ടി അബൂബക്കർ, എ പി അബ്ദു ഹാജി എന്നിവർ പ്രസംഗിച്ചു. 

എല്ലാ ഞായറാഴ്ച കളിലും സുബ്ഹി നിസ്ക്കാര ശേഷമാണ് മമ്പീതി അബ്ദുല്‍ഖാദര്‍ അഹ്സനിയുടെ നേതൃത്വത്തില്‍ ജൽസതു സ്വഫ ഹദീസ് വിജ്ഞാന സദസ് നടക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}