ഉർദു ഇന്ത്യൻ ദേശീയതയുടെ ഭാഷ - മന്ത്രി വി.അബ്ദുറഹ്‌മാൻ

മലപ്പുറം: ഉർദു ഇന്ത്യൻ ദേശീയതയുടെയും സംഗീതത്തിന്റെയും ഭാഷയാണെന്നും  കേരള കായിക, ഹജ്,വഖഫ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഉർദുവിന്റെ നില നിൽപ് നമ്മുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന  വേദിയുടെ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാരിയൻ കുന്നൻ സ്മാരക ടൗൺ ഹാളിൽ എസ്എം.സർവർ സാഹിബ് നഗറിൽ നടന്ന സമ്മേളനം ടി.എ.റഷീദ് അധ്യക്ഷത വഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗം ഉസ്മാൻ താമരത്ത്,പി മുഹമ്മദ് കുട്ടി, ഡോ.ഫൈസൽ മാവുള്ളടത്തിൽ,നജീബ് മണ്ണാർ,എംപി സത്താർ അരേങ്കോട്,സലാം അലയമ്മ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ ഉറുദു സ്പെഷ്യൽ ഓഫീസർ കെ സുനിൽകുമാർഉറുദു സ്പെഷ്യൽ ഓഫീസർ കെ.സുനിൽകുമാർ ,
എൻ. ബഷീർ, ടി.അസീസ് സംസാരിച്ചു. 
    കാലത്ത് നടന്ന ഉദ്ഘാടന സമ്മേളനം എം.പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. കെ യു ടി എ സംസ്ഥാന  പ്രസിഡന്റ് ഡോ കെ പി ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എംഎൽഎ മുഖ്യാതിഥിയായിരുന്നു. മഞ്ഞളാംകുഴി അലി എംഎൽഎ അവാർഡ് ദാനം നിർവഹിച്ചു. എസ് എം സർവ്വർ അവാർഡ് പള്ളിയത്ത് അബ്ദുറഹ്മാൻകുട്ടി മാസ്റ്റർക്കും , സുലൈഖ ഹുസൈൻ അവാർഡ് ഹമീദ് വളപുരത്തിനും സമ്മാനിച്ചു. പി മൊയ്തീൻകുട്ടി മാസ്റ്റർ,
ജനറൽ സെക്രട്ടറി കെ പി സുരേഷ്,ടി മുഹമ്മദ് മാസ്റ്റർടി മുഹമ്മദ് മാസ്റ്റർ,കെ പി വേലായുധൻ മാസ്റ്റർകെ പി വേലായുധൻ മാസ്റ്റർ,പി. കെ.അബൂബക്കർ ഹാജി,എം ഹുസൈൻ മാസ്റ്റർ സംസാരിച്ചു. 
  സാംസ്കാരിക  സമ്മേളനം പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പിഎച്ച് കരീം അധ്യക്ഷതവഹിച്ചുപിഎച്ച് കരീം അധ്യക്ഷതവഹിച്ചു ഉറുദു കവി അസീസ് ബൽഗാമി ബാംഗ്ലൂർ പ്രമേയ പ്രഭാഷണം നടത്തി. സി വി റിയാസ്, പി കെ സി മുഹമ്മദ് മാസ്റ്റർപി കെ സി മുഹമ്മദ് മാസ്റ്റർ, എം കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്റർഎം കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്റർ, പി.കെ അബൂബക്കർ മാസ്റ്റർ,ഡോ.അബ്ദുൽ ഹമീദ് , നൗഷാദ് എം. 
ടി.അസീസ്,പി.കെ. ഷംസീർ  സംസാരിച്ചു. 

ഫോട്ടോ അടിക്കുറിപ്പ്: കെ.യു.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കേരള കായിക, ഹജ് , വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}