വേങ്ങര ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം ചേർന്നു

വേങ്ങര ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 

യോഗത്തിൽ വേങ്ങര സർക്കിൾ ഇൻസ്പെക്ടർ, തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ, വില്ലേജ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

തീരുമാനങ്ങൾ

1. വേങ്ങരയിൽ ഹാൾടിംഗ് പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ അനുവദിക്കുന്നതിന് തീരുമാനിച്ചു

2. വഴിയോരക്കച്ചവടക്കാർക്ക് സ്വയം ഒഴിയുന്നതിന് 15/01/2024 മുതൽ  15 ദിവസം കൂടി അനുവദിച്ച് നോട്ടീസ് നൽകുന്നതിനും അതിനുശേഷം ഒഴിയാത്ത അനധികൃത കച്ചവടക്കാരെ നിയമ നടപടികൾ സ്വീകരിച്ചു ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു.

3. വേങ്ങര ടൗണിൽ ട്രാഫിക് വാർഡന്മാരെ നിയമിക്കുന്നതിനും ഇവർക്ക് വേതനം നൽകുന്നതിന് സ്പോൺസർമാരെ കണ്ടെത്തുന്നതിനും തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}