ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയം: കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ്

എ ആർ നഗർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാറിൻ്റെ അതെ പാത പിന്തുടരുകയാണന്നും സർക്കാറിൻ്റെ ഗുരുതരമായ അനാസ്ഥക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മറുപടി പറയണമെന്നും കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് വേങ്ങര നിയോജക മണ്ഡലം ഭാരവാഹി കൺവെൻഷൻ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമത്തിനായി മൈനോറിറ്റിവെൽഫെയർ ഡയറക്ടറേറ്റിൻ്റെ കീയിലെ ബജറ്റിൽ നിന്നും പദ്ധതികൾക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ് ചെലവഴിച്ചത് ,പല പദ്ധതികൾക്കും ഒരു രൂപ പോലും ചെലവാക്കിയില്ലെന്നത് പ്രതിഷേധാർഹമാണന്നും യോഗം കുറ്റപ്പെടുത്തി. 

വേങ്ങര നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ പി പി ആലിപ്പുമുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കരീം കാബ്രൻ ,നിയോജക മണ്ഡലം ഭാരവാഹികളായ ടി വി റഷീദ്, കൊളക്കാട്ടിൽ റാഫി, അസീസ് ചേറൂർ, അബുബക്കർ കെ.കെ, എന്നിവർ സംസാരിച്ചു. ഫൈസൽ കാരാടൻ സ്വാഗതവും, ജാഫർ ആട്ടീരി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}