സ്കൂൾ വാർഷികാഘോഷ യാത്രയയപ്പ് സമ്മേളന ഫണ്ട്‌ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

വേങ്ങര: 2024 ഫെബ്രുവരി 21,22 ന് നടക്കുന്ന വലിയോറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ 96 മത് വാർഷിക ആഘോഷം, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പ് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള ഫണ്ട്‌ ക്യാമ്പയിൻ ഔദ്യോഗിക ഉദ്ഘാടനം ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ കൈപ്രൻ ഉമ്മർ സാഹിബിൽ നിന്നും ഫണ്ട്‌ കൈപറ്റി സ്വാഗതം സംഘം കമ്മിറ്റി ട്രെഷററും ഫിനാൻസ് കമ്മിറ്റി ചെയർമാനുമായ എ കെ ശരീഫ് ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ കെ. ഗംഗാധരൻ, പി ടി എ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ സതീശൻ അത്തിയേക്കൽ, ഫിനാസ് കമ്മിറ്റി കൺവീനർ ഷമീർ മാസ്റ്റർ എ കെ, അംഗങ്ങളായ മുഹമ്മദ്‌ അലി എം ഇ, ഉനൈസ് പാലപ്പുറ, സ്റ്റാഫ്‌ ക്ലബ്‌ മെമ്പർ അൻവർ സാദത്ത് എ കെ, സുഹൈൽ പൂക്കുളം ബസാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}