വേങ്ങര: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ഉദ്ഘാടനവുംചെറുകര മല കുടിവെള്ള പദ്ധതിപ്രവർത്തി ഉദ്ഘാടനവും വൻ വിജയമാക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
പാണ്ടികശാല തട്ടാഞ്ചേരി മദ്രസ പരിസരത്ത് ചേർന്ന സംഘാടകസമിതി യോഗത്തിൽ വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു. പാറക്കൽ മുഹമ്മദ് കുട്ടി, ടി. കുഞ്ഞവറാൻ, തുമ്പിൽ അലവിക്കുട്ടി, തണുപ്പൻ സലാം, കെ. കുമാരൻ , കെ.എം. മുത്തു. കെ.നാരായണൻ , എ.കെ.മുഹമ്മദലി, പാറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി പി. കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ (മുഖ്യരക്ഷാധികാരി). വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ജയകൃഷ്ണൻ എം, സുഹിജാബി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, (രക്ഷാധികാരികൾ) യൂസഫലി വലിയോറ (ചെയർമാൻ) അജ്മൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ കേരള വാട്ടർ അതോറിറ്റി, പി. കെ ഉസ്മാൻ ഹാജി, തൂമ്പിൽ അലവിക്കുട്ടി, പാറക്കൽ മുഹമ്മദ് കുട്ടി, കെ. കുമാരൻ , ടി കുഞ്ഞവറാൻ, (വൈസ് ചെയർമാൻമാർ) തണുപ്പൻ അബ്ദുൽസലാം (ജനറൽ കൺവീനർ) അബ്ദുന്നാസർ അസി.എഞ്ചിനിയർ കേരള വാട്ടർ അതോറിട്ടി , കെ. നാരായണൻ ,ടി. സൈതലവി, പി. പരമേശ്വരൻ , എ. കെ. മുഹമ്മദലി, കെ സുബ്രഹ്മണ്യൻ, പി. ഉമ്മർ പാറക്കൽ, പി. പ്രസാദ് പി. വേലായുധൻ, യൂസഫ് പാറക്കൽ, ടി. മുഹമ്മദ്, കെ .മുസ്തഫ, എം. ശിഹാബുദ്ദീൻ,കെ.എം. താജുദ്ദീൻ, കെ എം സലാം ,എടി സിദ്ദീഖ്, പി.കെ. ഫവൽ, പി.ഹംസ, കെ.ബിന്ദു, (ജോയിന്റ് കൺവീനർമാർ) കെ എം ഹംസ ഹാജി (ട്രഷറർ) സമദ് പാറക്കൽ, പബ്ലിസിറ്റി ചെയർമാൻ ടി ആസിഫ്, പബ്ലിസിറ്റി കൺവീനർ പി സുബ്രഹ്മണ്യൻ, പ്രോഗ്രാം ചെയർമാൻ പി.ഷാജി,പ്രോഗ്രാം കൺവീനർഎന്നിവരെ തെരഞ്ഞെടുത്തു.