തിരൂരങ്ങാടി: അഖിലേന്ത്യാ സെവൻസിന്റെ ചരിത്രം മാറ്റി കുറിച്ച് ജനപങ്കാളിത്തം കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച തിരൂരങ്ങാടി അഖിലേന്ത്യാ സെവൻസിന്റെ കളി മൈതാനിയിലേക്ക് കായിക ആസ്വാദകരെ സ്വാഗതം ചെയ്ത അനൗൺസർ ഖാലിദ് പുത്തനത്താണി റിയൽ എഫ് സി തെന്നലയുടെ ആദരവ് ഏറ്റുവാങ്ങി.
ചടങ്ങിൽ ശരീഫ് വടക്കയിൽ, പി കെ സൽമാൻ, ഫിർദൗസ് മൂപ്പൻ, ലത്തീഫ് പൂളക്കൽ, സുബൈർഷ, അൻഷാദ് ബാപ്പു, അസീബ്, ഷെഫീഖ് ഒ ടി, മാലുഫ് എന്നിവർ സംബന്ധിച്ചു.
പതിമൂന്നാം വയസ്സിൽ അനൗൺസറായി അമ്പരപ്പിച്ച ഖാലിദ് പുത്തനത്താണി അനൗൺസ്മെൻറ് മേഖലയിൽ 30 വർഷം പൂർത്തീകരിക്കുന്ന ഈ വേളയിൽ റിയൽ തെന്നല നൽകിയ ഈ ആദരവിന് ഖാലിദ് പുത്തനത്താണി ഹൃദയം തൊട്ട് നന്ദി രേഖപ്പെടുത്തി.