വേങ്ങര: കുറ്റൂർ മാടംചിന എ സി ബസാർ യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുതായി തെരെഞ്ഞെടുത്ത യൂത്ത് കോൺഗ്രസ്സ് കെ.എസ്.യു ഭാരവാഹികൾക്ക് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ ഉദ്ഘാടനം ചെയ്തു. മാടംചിനയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തനം മണ്ഡലത്തിന് മാതൃകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട പി.കെ ഫിർദൗസ്, മണ്ഡലം പ്രസിഡന്റുമാരായി തെരെഞ്ഞെടുക്കപ്പെട്ട പി.കെ അനഫ്, പി.സി നിയാസ് കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട നുജും എന്നിവരെ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഷാൾ അണിയിച്ചു ആദരിച്ചു.
യൂത്ത് കോൺഗ്രസ്സ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് ചടങ്ങിൽ അധ്യക്ഷയത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി.പി ആലിപ്പു, ഫൈസൽ പി.പി, സവാദ് സലീം കെ.വി, ശശി പി.പി, മുഹമ്മദലി കൂളത്, അബ്ദു ബാവ, എ.പി മുഹമ്മദ്. ഷറഫു വി.ടി ആഷിഖ് ചോലക്കൻ എന്നിവർ സംസാരിച്ചു.
റംഷി ചോലക്കൻ സ്വാഗതവും ബാസിത് ചെമ്പൻ നന്ദിയും പറഞ്ഞു.