പുകയൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് സി.വേലായുധൻ പ്രഥമാധ്യാപിക പി.ഷീജ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സബ് ജില്ലാ കലോത്സവത്തിൽ പ്രീ പ്രൈമറി വിഭാഗത്തിൽ വിജയികളായ വിദ്യാർത്ഥികളെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പായസ വിതരണവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}