ഊരകം ഗ്രാമപഞ്ചായത്ത് ശുചിത്വ വാർഡായി പ്രഖ്യാപിച്ചു

ഊരകം: മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ഊരകം ഗ്രാമപഞ്ചായത്തിലെ 7, 9, 12  വാർഡുകൾ സമ്പൂർണ്ണ ശുചിത്വ വാർഡുകളായി വേങ്ങര മണ്ഡലം എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ അബ്ദുള്ള മൻസൂർ കോയതങ്ങൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ മൈമൂനത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ അഷ്റഫ്, സമീറ കെ, ബ്ലോക്ക് മെമ്പർ രാധാ രമേശ്, പഞ്ചായത്ത് മെമ്പർമാരായ ഷിബു എൻ ടി, അന്നത് മൻസൂർ, ഫാത്തിമ അൻവർ, സുബൈബത്തുൽ അസ്ലമിയ്യ,  ബീനാ ജോഷി, എ ടി ഇബ്രാഹിം കുട്ടി, പി കെ അബുത്വാഹിർ, എം കെ   ഷറഫുദ്ദീൻ, ത്വയ്ബ മുനവ്വർ,  എം കെ ഷറീന റിയാസ്, പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}