റൈൻബോ ഊരകം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഊരകം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഊരകം റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും വൃക്ഷ തൈ വിതരണവും മധുരം വിതരണവും നടത്തി.
    
ക്ലബ്‌ സെക്രട്ടറിമാരായ സുഫിയാൻ, ഷാഫി എന്നിവർ പതാക ഉയർത്തി. ക്ലബ് മുഖ്യ രക്ഷാധികാരി മൊയ്‌ദു എം വൃക്ഷ തൈ വിതരണ ഉദ്ഘാടനം ചെയ്തു. ക്ലബ്‌ വൈസ് പ്രസിഡന്റ്‌ അർഷാദ് എം നന്ദിയും പറഞ്ഞു. 

പരിപാടിയിൽ ക്ലബ്‌ ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് മാട്ടറ, സിറാജ് എം, സൈദലവി പി ടി എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}