ഊരകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണം നടത്തി

ഊരകം: ഊരകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ. മാനു അധ്യക്ഷനായ ചടങ്ങ് ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ കെ പി. ഗിരീഷ് കുമാർ, എം. രമേശ്‌ നാരായണൻ, വേലായുധൻ മാസ്റ്റർ, ഉണ്ണി പുത്തൻ പീടിക, കോണിയത്ത് അബ്ദു,പറമ്പൻ സൈതലവി, കുട്ടൻ കാരാത്തോട്, അബൂ മണ്ണിശ്ശേരി, എൻടി. സക്കീർ ഹുസൈൻ, ജോർജ് കുട്ടി, സേവ്യയർ ഊരകം, ചാലിൽ ആശിഖ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}