വേങ്ങര കുറ്റൂർ-നോർത്ത്: മലപ്പുറം ജില്ലയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന മെക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെ കിഡ്സ് യൂണിറ്റിന്റെ ബേബി ട്രെയിനർ കീർത്തി സുരേഷിനെ കുറ്റൂർ നോർത്ത് ഹെൽത്ത് ക്ലബ് ആദരിച്ചു.
രാവിലെ ആറുമണിക്ക് തന്നെ എത്തുന്ന കുട്ടികൾക്കുള്ള വ്യായാമമുറ എല്ലാ വെള്ളിയാഴ്ചകളിലും നടന്നുവരുന്നു.
ചടങ്ങിൽ കുറ്റൂർ നോർത്ത് കെ എം എച്ച്എസ്എസ് മാനേജർ അബ്ദുൽ മജീദ് കെ പി, അബ്ദുൽ ഗഫൂർ ടി ടി, ഇബ്രാഹിംകുട്ടി രാജധാനി, സുരേഷ് ഇ വി, ഗോപി, കൊണ്ടാണത് അഹമ്മദ് കുട്ടി, ചോലക്കൻ മുസ്തഫ എന്നിവർ ചേർന്ന് ഹെൽത്ത് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ആദരിച്ചു.
മുതിർന്നവർക്കുള്ള ഇന്നത്തെ ക്ലാസ് എ ആർ നഗർ ടൗൺ മാസ്റ്റർ ട്രെയിനർ മധു മാഷിന്റെ നേതൃത്വത്തിൽ നടന്നു.