പാണ്ടികശാലയിൽ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നാളെ

വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാർഡ് വലിയോറ പാണ്ടികശാലയിൽ പൂർത്തിയാക്കിയ തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ഉദ്ഘാടനവും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 56 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിച്ച് നിർമ്മാണംതുടങ്ങുന്ന ചെറുകരമല കുടിവെള്ള പദ്ധതിയുടെ പ്രവൃർത്തി  ഉദ്ഘാടനവും നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് തട്ടാഞ്ചേരി മല മൻശഉൽ ഉലും മദ്രസ പരിസരത്ത് ന്യൂനപക്ഷ ക്ഷേമ കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചടങ്ങിൽ പ്രതിപക്ഷ ഉപ നേതാവും വേങ്ങര എം.എൽ.എ.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് അധ്യക്ഷത വഹിക്കും. 2015 ൽ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലം എംഎൽഎയും മന്ത്രിയുമായ സമയത്താണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിക്കായി 35 ലക്ഷം രൂപയും അതിനുശേഷം രണ്ടാം പിണറായി സർക്കാർ 64.5 ലക്ഷം രൂപയും അനുവദിച്ച് ഒരു കോടി രൂപയോളംഫണ്ട് ചിലവാക്കിയുള്ള ഈ പദ്ധതി പൂർത്തിയായത്. ഇത്പ്രകാരം വലിയോറ ബാക്കിക്കയം റെഗുലേറ്ററിന് സമീപം കിണർ നിർമ്മാണവുംതട്ടാഞ്ചേരി മലയിൽ 25000 ലിറ്റർ ജലസംഭരണശേഷിയുള്ള ടാങ്ക് നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്. 

ചടങ്ങിൽ കേരള വാട്ടർ അതോറിറ്റി ഉത്തര മേഖലചീഫ് എൻജിനീയർ ടി വി ബിന്ദു റിപ്പോർട്ട് അവതരിപ്പിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് , വിശിഷ്ടാതിഥിയാവും. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ ടിപി.എം. ബഷീർ, വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫ് ,വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കെ. കുഞ്ഞിമുഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ.എം. സുഹിജാബി എന്നിവർ സംബന്ധിക്കും. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടത്തിന് മുന്നോടിയി വിശിഷ്ടാ അതിഥികളെ ആനയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പാണ്ടികശാല വലിയ തോട് പരിസരത്ത് സാംസ്കാരിക ഘോഷയാത്രയും നടക്കും. 

വാർത്താ സമ്മേളനത്തിൽസംഘാടകസമിതിചെയർമാനും വാർഡ് മെമ്പറുമായ യൂസുഫലി വലിയോറ, ഭാരവാഹികളായ ടി.അലവികുട്ടി ടി സലാം, പാറക്കൽ സമദ്, ഇ.വി അലവി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}