വേങ്ങര: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വേങ്ങര പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ സന്ദേശ പ്രചരണ റാലി സംഘടിപ്പിച്ചു. വേങ്ങര ജനതാ ബസാർ പരിസരത്ത് നിന്ന് ആരംഭിച്ച റാലി വേങ്ങര പാലിയേറ്റീവ് സെന്ററിൽ സമാപിച്ചു.
റാലിയിൽ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ട്രോമാകെയർ അംഗങ്ങൾ, വേങ്ങര സ്വിമ്മേഴ്സ് ക്ലബ് അംഗങ്ങൾ, പൗരസമിതി അംഗങ്ങൾ, ഗവർമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നിവയിലെ വിദ്യാർത്ഥികൾ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
റാലിക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ വൈസ് പ്രസിഡണ്ട് ടി കെ പൂച്ചിയാപ്പു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി അസീസ് ഹാജി, പി പോക്കർ ഹാജി എന്നിവർ സംസാരിച്ചു.
പാലിയേറ്റീവ് സെൻറർ പ്രസിഡണ്ട് ഹംസ പുല്ലമ്പലവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടി കെ അഹമ്മദ് ബാവ സ്വാഗതവും ജോയിൻ സെക്രട്ടറി പ്രൊഫസർ മൊയ്തീൻ തോട്ടശ്ശേരി നന്ദിയും പറഞ്ഞു.