പറപ്പൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വീണാലുക്കൽ എൽ.പി സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച തുക പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവിന് കൈമാറി.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ വിപിന കുമാർ, സ്റ്റാഫ് സെക്രട്ടറി ഫൗസിയ, നിഷ, റജുല, സ്കൂൾ ലീഡർ ടി. റന എന്നിവർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് നൽകി.
ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ മജീദ് മാസ്റ്റർ, എ.പി. മൊയ്തുട്ടി ഹാജി, എ.എ. അബ്ദുറഹ്മാൻ, സി.കെ മുഹമ്മദലി മാസ്റ്റർ എന്നിവരും പങ്കെടുത്തു.