കോട്ടക്കൽ മലബാർ ഇന്റർ നാഷണൽ സ്കൂൾ പാലിയേറ്റീവിന് ധനസഹായം കൈമാറി

കോട്ടക്കൽ: മലബാർ ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് പി.വി അഹമ്മദ് ഷാജു പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ  ഭാരവാഹികൾക്ക് കൈമാറി.

ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ സി.അയമുതു മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ, എ.പി മൊയ്തുട്ടി ഹാജി, മലബാർ ഇൻറർനാഷണൽ സ്കൂൾ ഭാരവാഹികളായ ഇടാപ്റ്റ് സി.ഇ ഒ ഉമ്മർ അബ്ദുസ്സലാം, സ്കൂൾ ചെയർമാൻ മജീദ് മണ്ണിശ്ശേരി, സെക്രട്ടറി കെ.അബ്ദുൽ മജീദ്, ഡയക്ടർ ഇസ്മായിൽ ഊർഷമണ്ണിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷിയാസ് അഹമ്മദ് ഹുദവി, പ്രിൻസിപ്പാൾ ഗഫൂർ, ട്രഷറർ ഇർഫാൻ, ഡോ.നിയാസ്, ഡോ.ആഷിഖ്, കെ.എ റഹീം എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}