എസ് വൈ എസ് വേങ്ങര സോൺ പ്ലാറ്റിനം അസംബ്ലി പ്രൗഢമായി

വേങ്ങര: സുന്നി യുവജന സംഘം വേങ്ങര സോൺ  പ്ലാറ്റിനം അസംബ്ലി പ്രൗഢമായി.  നെല്ലിപ്പറമ്പ് മദാറുൽ ഉലൂം സുന്നി മദ്രസ്സയിൽ നടന്ന പരിപാടി എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി അബൂബക്കർ  പടിക്കൽ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ എം സ്വാദിഖ് സഖാഫി, ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ പാഴൂർ എന്നിവർ വിഷയാവതരണം നടത്തി.

പ്ലാറ്റിനം ഇയർ പ്രചരണ ബോർഡുകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. യൂസുഫ് സഖാഫി കുറ്റാളൂർ അധ്യക്ഷത വഹിച്ചു.  വേങ്ങര സോണിലെ 74 യൂണിറ്റുകളിൽ നിന്നും 9  സർക്കിളുകളിൽ നിന്നുള്ള ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമാണ് അസംബ്ലിയിൽ പങ്കെടുത്തത്. 

ചടങ്ങിൽ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല , ഫഖ്റുദ്ധീൻ സഖാഫി, ജുബൈൽ താനൂർ, അബ്ദു സമദ് സഅദി, അലവികുട്ടി കെ കെ, കെ എ റഷീദ്, അനസ് നുസ് രി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}