"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ആനുകൂല്യങ്ങൾ പതിനാലാം വാർഡിൽ വിതരണംചെയ്തു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണം 2023-24 "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയിൽ അപേക്ഷ നൽകിയുട്ടുള്ള പതിനാലാം വാർഡിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളായ സ്പ്രേയർ(3Ltr), ജൈവവളം(30കിലോ), ഹൈബ്രഡ് പച്ചക്കറി വിത്ത്, സ്യുഡോമോണാസ് എന്നിവവിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. 

സമൂഹത്തെകൃഷി മുറ്റത്തേക്ക് ഇറക്കി പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുകയും സുരക്ഷിതഭക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെലക്ഷ്യ മിടുന്നത്.

അൻവർ മാട്ടിൽ, മജീദ് കാട്ടിൽ, സുഹൈയിൽ, മുസ്തഫ കെ, മുഹമ്മദ് പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}