'ഗാന്ധി മാർഗം' രക്തസാക്ഷി ദിനം ആചരിച്ചു

എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ അപൂർവ്വങ്ങളായ ചിത്രങ്ങളുടെയും, ഗാന്ധി വചനങ്ങങ്ങളുടേയും പ്രദർശനം സംഘടിപ്പിച്ചു. പ്രഥമാധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു.മഹാത്മാ ഗാന്ധിയുടെ ജനനം മുതൽ മരണം വരെയുള്ള അപൂർവ ചിത്രങ്ങൾ ഉൾപ്പെടെയുള്ള നൂറ്റമ്പതിൽ പരം ചിത്രങ്ങളാണ് വിദ്യാലയത്തിൽ പ്രദർശനത്തിനൊരുക്കിയത്.

രക്തസാക്ഷിത്വ ദിനത്തിന് ആദരവർപ്പിച്ച് കൊണ്ട് കുരുന്നുകൾ മൗനമാചരിക്കുകയും, കുട്ടികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചു.

അധ്യാപകരായ കെ.റജില,സി.ശാരി, കെ.രജിത, അഖില, ത്വയ്യിബ, അമാനി,ഷഹന എന്നിവരും അധ്യാപക വിദ്യാർഥികളായ ഷഫീക്ക്, അനുശ്രീ, മൈമൂന, ജസീല തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}