എസ് എസ് എഫ് എക്സലൻസി ടെസ്റ്റ് സമാപിച്ചു

ഏ.ആർ നഗർ: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾക്കായി എസ്.എസ്.എഫ്.സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എക്സലൻസി ടെസ്റ്റിന്റെ ഏ. ആർ നഗർ സെക്ടർ ഉദ്ഘാടനം കുറ്റൂർ നോർത്ത്  കുഞ്ഞി മൊയ്തു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. കെ. പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. 

സൈനുൽ ആബിദീൻ വെന്നിയൂർ(സെക്രട്ടറി, SSF മലപ്പുറം ( വെസ്റ്റ്) ജില്ല) മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തുന്ന മാതൃകാ പരീക്ഷയാണ് എക്സലൻസി ടെസ്റ്റ്. പരീക്ഷയുടെ ഭാഗമായി ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, എക്കൗണ്ടൻസി, എക്കണോമിക്സ്, എന്നീ വിഷയങ്ങളിലാണ് മാതൃകാ പരീക്ഷ നടന്നത്. കഴിഞ്ഞ പതിനാറ് വർഷമായി നടന്ന് വരുന്ന എക്സലൻസി ടെസ്റ്റിൽ ഏ ആർ നഗർ സെക്ടറിൽ 3 കേന്ദ്രങ്ങളിലായി മുന്നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. 

കെ.എം.എച്ച്.എസ് എസ് കുറ്റൂർ നോർത്ത്, മർക്കസ് പബ്ലിക്ക് സ്കൂർ പുതിയത്ത് പുറായ, അൽ ബയാൻ വിമൻസ് കോളേജ് കുന്നുംപുറം എന്നിവയായിരുന്നു സെക്ടറിലെ പരീക്ഷാ കേന്ദ്രങ്ങൾ.പരീക്ഷയുടെ ഫലം ഫെബ്രുവരി 15 ന് www.wefionline.in എന്ന സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.

എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റിയുടെ പഠന ഗവേഷണ വിഭാഗം വിസ്ഡം എജ്യൂക്ഷേണൽ ഫൗഡേഷൻ ഓഫ് ഇന്ത്യയുടെ (വെഫി ) കീഴിലാണ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}