വേങ്ങര കുറ്റൂർ: പി എം എസ് എ എം യു പി സ്കൂളിന് വേണ്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ സ്പോർട്സ് കിറ്റ്, ചന്ദ്രിക ദിനപത്രം എന്നിവ സ്പോൺസർ ചെയ്തു. സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ അനുചന്ദിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ എ.പി.ഷീജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് അസൈൻ കെ ടി, സ്റ്റാഫ് സെക്രട്ടറി പ്രദീപൻ കെ എന്നിവർ ആശംസകൾ അർപ്പിക്കുകയും എസ്.ആർ ജി കൺവീനർ സലീന ഇ നന്ദി പറയുകയും ചെയ്തു.