മെക് 7 ഹെൽത്ത് ക്ലബ്‌ വലിയോറ പതാക ഏറ്റുവാങ്ങി; ഉദ്ഘാടനം നാളെ

വലിയോറ: കാളിക്കടവ് പി സി എം ഓഡിറ്റോറിയത്തിൽ നടന്ന് കൊണ്ടിരിക്കുന്ന mec7 ഹെൽത്ത്‌ ക്ലബ്ബിന്റെ ട്രയൽ റൺ MEC7 ഹെൽത്ത് ക്ലബ്‌ പതാക കൈമാറ്റം മദർ ക്ലബ്‌ ആയ തിരൂരങ്ങാടിയിൽ നിന്നും വലിയോറ mec7 ക്ലബ്‌ ഏറ്റുവാങ്ങി.

ഇന്ന് രാവിലെ തിരൂരങ്ങാടിയിൽ നടന്ന ചടങ്ങിൽ തിരുരങ്ങാടി  mec7 ഹെൽത്ത് ക്ലബ്‌ രക്ഷാധികാരി എം കെ ബാവ സാഹിബ് പതാക കൈമാറി, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ മുഖ്യാതിധിയായി പങ്കെടുത്തു. ചടങ്ങിൽ താപ്പി റഹ്മത്തുള്ള, എം എൻ ഹുസൈൻ കോയ, അമർ മനരിക്കൽ, സുബൈർ എം വി, അൻവർ എം വി, സിദ്ധീഖ് എം പി, ജലീൽ കുറ്റിയിൽ, അഷ്‌റഫ്‌ താണിക്കൽ, ഉരുണിയൻ ഹൈദ്രു, പ്രകാശൻ, ഇ പി എസ് ബാവ സാഹിബ്, ഫസൽ സി.എച്ച്, അഷ്റഫ് ടി. എന്നിവർ ചേർന്ന് വലിയോറ ടീം അംഗങ്ങളായ അജ്മൽ പി കെ, അബ്ദുൽ റഷീദ് എ കെ, അബ്ദുൽ ഗഫൂർ വി കെ, മുഹമ്മദ്‌ അലി എം ഇ, മുഹമ്മദ്‌ കുഞ്ഞി മാനു എ കെ, ഇസ്മായിൽ ചെമ്പൻ, സുൽഫീക്കർ അലി, സിദ്ധീഖ് വകേരി എന്നിവർ എന്നിവർക്ക് പതാക കൈ മാറി.

നാളെ (തിങ്കൾ) രാവിലെ 6.30 ന് ബഹു. വേങ്ങര SHO പി.കെ മുഹമ്മദ്‌ ഹനീഫ ഔദ്യോഗികമായി വലിയോറ ഹെൽത്ത് ക്ലബ്‌ ഉൽഘാടനം ചെയ്യും. ഹെൽത്ത് ക്ളബ് ഫൗണ്ടർ ബഹു. ക്യാപ്റ്റൻ സലാഹുദ്ദീൻ ക്ളാസ് കൈ മാറും.
MEC7 ബ്രാൻറ് അമ്പാസിഡർ അറക്കൽ ബാവ, ചീഫ് കോർഡിനേറ്റർ മുസ്തഫ പെരുവള്ളൂർ മുഖ്യാഥിതി ആയിരിക്കും.

പ്രസ്തുത പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഹസീന ഫസൽ, വൈസ് പ്രസിഡന്റ്‌ ടി.കെ പൂച്ച്യാപ്പു, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ യൂസുഫലി വലിയോറ, കുറുക്കൻ മുഹമ്മദ്‌, മജീദ് മടപ്പള്ളി,
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് പി.കെ. അസ്ലു (മുസ്ലിം ലീഗ്) പി കെ അലി അക്ബർ (മുസ്ലിം ലീഗ്) പൂക്കയിൽ കരീം (CPIM) , എ.കെ.എ നസീർ (കോൺഗ്രസ്), എം അബ്ദുൽ ഹാജി (കോൺഗ്രസ്‌) 

തുടങ്ങി വിവിധ ക്ളബ്ബുകളുടെ പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.

വാഹനങ്ങൾ പുറത്ത് ഓഡിറ്റോറിയം ഗ്രൗണ്ടിലേക്ക് കടക്കാതെ പുറത്ത് പാർക്ക് ചെയ്യണമെന്ന് അറിയിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}