ഊരകം: പാലിയേറ്റിവ് കെയർ ദിനാചാരണത്തോടനുബന്ധിച്ച് പാലിയേറ്റിവ് ധന സമാഹരണത്തിന്റെ ഭാഗമായി ഊരകം ഒ കെ എം നഗർ ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെ സമാഹരിച്ച തുക (30230/-) ഊരകം പാലിയേറ്റിവ് ഭാരവാഹികൾക്ക് കൈമാറി.
ഫണ്ട് സമാഹരണത്തിന് ഒമേഗ ബാരവാഹികളായ മുനീർ എൻ പി, റഷീദ് കെ ടി, ബഷീർ ടി ടി, മുജീബ് പി പി, നാസർ ടി, മുജീബ് കീരി എന്നിവർ നേതൃത്വം നൽകി.