വേങ്ങര: വേങ്ങര കോ ഓപ്പറേറ്റീവ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന
നാഷണല്‍ ഓപ്പണ്‍ സ്കൂളിംങ് സ്റ്റഡി സെന്ററില്‍ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ പ്രീ പ്രൈമറി അധ്യാപികമാരുടെ കോണ്‍വെകേഷന്‍ നടന്നു.
സര്‍വ ശിക്കഷക് കേരളയുടെ ബ്ലോക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ എം നൗഷാദ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ടി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. ടി നൗഷാദ്, പി പി ഷീലാദാസ്, ഒ ടി സഹല എന്നിവർ സംബന്ധിച്ചു.