പാലിയേറ്റീവ് ദിനം പ്രമാണിച്ച് ലയൺസ് ക്ലബ്ബ് കിടപ്പിലായ രോഗികൾക്ക് കിറ്റുകൾ കൈമാറി

വേങ്ങര: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന പരിരക്ഷ പാലിയേറ്റീവ് പരിചരണത്തിലുള്ള കിടപ്പിലായ രോഗികൾക്ക് പുതപ്പ്, തോർത്ത്, സോപ്പ്‌, എന്നിവയടങ്ങിയ കിറ്റും, അവശ്യ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങളുടെ  വിതരണവും 
ഹൃദ്രോഗികൾക്കുള്ള സൗജന്യ അടിയന്തര രക്ഷാപ്രവർത്തന സി പി ആർപരിശീലനവും നടത്തി.

ജനുവരി 15ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് 
വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ  വെച്ച് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സലാം ഹൈറയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി   വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉത്‌ഘാടനം നിർവഹിച്ചു. 

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ,
സ്ഥിരം  സമിതി അധ്യക്ഷരായ സുഹ്ജാബി ഇബ്രാഹിം, , സഫിയ മലേക്കാരൻ , പി.അബ്ദുൾ അസീസ്, ആരിഫ, ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർ പേഴ്സൺ അൻസാർ അഹമ്മദ്, സോൺ ചെയർ പേഴ്സൺ ഷൈന സത്യജിത്ത്, ഡിസ്ട്രിക്ട് ചെയർ പേഴ്സൺ മുനീർ ബുഖാരി, 
ഹെൽത്ത് സൂപ്പർവൈസർ വി.പി.ദിനേഷ്, ഹെൽത്ത് ഇൻസ്പക്ടർ അബ്ദുൾ മജീദ്, പി.ആർ.ഒ. നിയാസ് ബാബു സി.എച്ച്, എന്നിവർ സംസാരിച്ചു. നൗഷാദ് വടക്കൻ സ്വാഗതവും ലത്തീഫ് മാങ്ങാട്ടിൽ നന്ദിയും പറഞ്ഞു. 

ലയൺസ് ക്ലബ്ബ് പ്രവർത്തകരായ കെ പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, കരീം പാസ്‌കോ, സുധി ലയാലി, നവാസ്, രൂപേഷ്, ഉണ്ണി, ഡോക്ടർ നവാസ് പാപ്പാലി, ഷമീം എന്നിവർ പാലിയേറ്റീവ് പ്രവർത്തകരായ അമ്പിളി, ആനി, ലിൻസി, ഷമീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

തുടർന്ന് ആശ പ്രവർത്തകർ ഉൾപെടെയുള്ള സന്നധ പ്രവർത്തകർക്ക് ഡോ. ശ്രീബിജു സി.പി. ആർ. പരിശീലനവും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}