ഇരിങ്ങാലൂർ കോലേരി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി ജനുവരി 23 മകരം 9 ചൊവ്വാഴ്ച കർമ്മികൾ പുതുമന ഇല്ലത്ത് മധുസൂദനൻ വയനാട്, കോമരം വാസു വില്ലൂർ, കുട്ടൻ കാച്ചടിക്കൽ, കുട്ടൻ രണ്ടത്താണി എന്നിവർ പങ്കെടുക്കും.
കലശം എഴുന്നള്ളിപ്പ് ഇരിങ്ങല്ലൂർ ശ്രീഅയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വൈകുനേരം 6ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാമൻ കോലേരി, ബാലകൃഷ്ണൻ കോലേരി, ഗോപാലൻ കോലേരി, രാജൻ കോലേരി, ഗോപി കോലേരി, ഉണ്ണി കോലേരി എന്നിവർ പറഞ്ഞു.