പറപ്പൂർ: ജനുവരി 20 ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ പറപ്പൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല സെക്രട്ടറി കെ പി മുഹമ്മദ് ബഷീർ ജാഥാ ക്യാപ്റ്റനും, മേഖല പ്രസിഡന്റ് എം അലീന ജാഥാ വൈസ് ക്യാപ്റ്റനും, ട്രഷറർ വിഷ്ണു പ്രസാദ് മാനേജറുമായ മേഖല കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ജാഥ പാറയിൽ വെച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സജാദ് അധ്യക്ഷത വഹിച്ചു. എം ഇബ്രാഹിം, ടിപി അലവികുട്ടി, ഇ എൻ മനോജ്, എം പി ബിപിൻ രാജ്, എം ഷമീം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ജാഥാ ക്യാപ്റ്റൻ കെ പി മുഹമ്മദ് ബഷീറിന് ബ്ലോക്ക് സെക്രട്ടറി പി സൈഫുദ്ദീൻ പതാക കൈമാറി. ചോലക്കുണ്ട് പള്ളിപ്പടി, പൊട്ടിപ്പാറ, തേക്കേകുളമ്പ് എന്നിവിടങ്ങളിൽ നൽകിയ സ്വീകരണത്തിന് ശേഷം ജാഥ വീണാലുക്കലിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.