ഊരകം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ
യൂത്ത് കോൺഗ്രസ് ഊരകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരജ്വാല യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എൻ. ടി സകീർ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാനു മുഖ്യ പ്രഭാഷണം നടത്തി.
ജയകൃഷ്ണൻ, സൈദലവി എന്നിവർ സംസാരിച്ചു. റംഷിദ്, സിനാൻ, മുഹമ്മദലി, സൈനു, സുമേഷ്, റാഷിദ്, ജംഷി ഷിജിത്, സുമേഷ്, ഷഹാൽ എന്നിവർ നേതൃത്വം നൽകി.അർഷാദ് നന്ദിയും പറഞ്ഞു.