വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ ആദ്യ കെ സ്റ്റോർ രണ്ടാം വാർഡ് കുറ്റൂർ നോർത്തിൽ പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയോടനുബന്ധിച്ച് റേഷൻകടകളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് കെ സ്റ്റോറുകൾ. സിവിൽസപ്ലൈസ് ഉത്‌പന്നങ്ങളുടെ വിൽപ്പന, അഞ്ചു കിലോയുടെ ഗ്യാസ് കുറ്റി, പതിനായിരം രൂപവരെയുള്ള ബാങ്ക് പണമിടപാടുകൾ, ജല, വൈദ്യുതി ബില്ലുകൾ അടവാക്കൽ തുടങ്ങിയ സേവനങ്ങൾ കെ സ്റ്റോർവഴി ലഭിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. പി.പി. സഫീർ ബാബു, കെ.വി. ഉമ്മർകോയ, വി. ശിവദാസ്, സലാഹുദ്ദീൻ കൊട്ടേക്കാട്ട്, കെ. രാധാകൃഷ്ണൻ, പി. അജയൻ, താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ്, റേഷനിങ് ഇൻസ്‌പെക്ടർ എ.എം. ബിന്ധ്യ എന്നിവർ പ്രസംഗിച്ചു.