വേങ്ങര: ലൈസൻസിഡ് എൻജിനിഴേയ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ വേങ്ങര യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിൻ്റൺ മത്സരത്തിൽ കണ്ണമംഗലം യൂണിറ്റിലെ സുബൈർ കെ.സി, നൗഫൽ എ.യു എന്നിവർ ജേതാക്കളായി.
വേങ്ങര കണ്ണാട്ടിപടി റാക്കറ്റ് സോൺ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ഉദ്ഘാനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് (പൂച്ച്യാപ്പു) വിജയികൾക്കുള്ള ട്രോഫികൾ നൽകി. ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ് മത്സരത്തിൽ പങ്കെടുത്തവർക്കുള്ള അനുമോദനപത്രം നൽകുകയും ബാഡ്മിൻ്റൺ ജില്ലാ ചാമ്പ്യൻ എ.കെ നാസർ മുഖ്യാഥിതിയായി പങ്കെടുക്കുകയും ചെയ്തു.
പത്ത് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഊരകം യൂണിറ്റിലെ ജസീർ അജ്മൽ വി.പി, മുഹമ്മദ് അൻവർ എം എന്നിവർ രണ്ടാം സ്ഥാനം കരസ്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ഭാരത് ക്ലാസ്സ്മാർട്ട് വേങ്ങരയുടെ എം.ഡി സൈനുൽ ആബിദ്, ലെൻസ്ഫെഡ് ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ സെക്രട്ടറി ഇസ്മായിൽ കെ സി, ട്രഷറർ ഷംസുദ്ധീൻ ഇ.വി ലെൻസ്ഫെഡ് ഊരകം യൂണിറ്റ് പ്രസിഡൻ്റ് അനീസ് ടി.കെ, ലെൻസ്ഫെഡ് കണ്ണമംഗലം യൂണിറ്റ് സെക്രട്ടറി ശിഹാബ് ട്രഷറർ ഇർഷാദലി ലെൻസ്ഫെഡ് ഏരിയ എക്സികുട്ടീവ് അംഗളായ മൻസൂർ.പി, സുബ്രമണ്യൻ, മുജീബ് റഹ്‌മാൻ, ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടി സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ ട്രഷറർ സാലിഹ് ഇ വി എന്നിവർ പങ്കെടുത്തു.
യൂണിറ്റ് ഭാരവാഹികളായ റാഷിദ് എ കെ, അഫ്സൽ പി.പി, മുഹമ്മദ് സഫീർ പി, അദീബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ് വിപിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.