ഊരകം: പൂളാപ്പീസിലെ സജീവ DYFI - CPIM പ്രവർത്തകനായിരുന്ന സ. ജംഷീർ(കുഞ്ഞാപ്പു)ന്റെ ഓർമ്മക്കായ് ഊരകത്തെ 7,8,9,10 വാർഡുകൾ കേന്ദ്രീകരിച്ച് പ്രദേശത്തെ രോഗികൾക്കും, കിടപ്പുരോഗികൾക്കും കൈതാങ്ങാവാൻ വേണ്ടി CPIM പൂളാപ്പീസ് - പുള്ളിക്കല്ല് ബ്രാഞ്ചുകളുടെ കീഴിൽ ആരംഭിച്ച സ. കെ. ടി ജംഷീർ(കുഞ്ഞാപ്പു) സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം വേങ്ങരയിലെ ജീവകാരുണ്യ പ്രവർത്തകൻ സബാഹ് കുണ്ടുപുഴക്കൽ നിർവഹിച്ചു.
CPIM വേങ്ങര ഏരിയ സെന്റർ അംഗം സ. പി. സൈഫുദ്ധീൻ, ഊരകം ലോക്കൽ സെക്രട്ടറി സ. എം. വത്സകുമാർ, ഊരകം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ. സുകുമാരൻ, രോഹിത്, പ്രശാന്ത്, വേണുഗോപാലൻ, ഷീജരാജേഷ്, സതീഷ് എന്നിവർ പങ്കെടുത്തു.