മലപ്പുറം: മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച മിഅറാജ് ആത്മീയ സമ്മേളനത്തിലും സ്വലാത്ത് മജ്‌ലിസിലും നിരവധി പേർ പങ്കെടുത്തു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥനാസംഗമത്തിന് നേതൃത്വം നൽകി.
സയ്യിദ് കെ.വി. തങ്ങൾ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അൽ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, പൊന്മള മൊയ്തീൻകുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുസ്സലാം മുസ്‌ലിയാർ കൊല്ലം എന്നിവർ സംസാരിച്ചു.