വി മീഡിയ ഫിലിംസിന്റെ പുതിയ ഷൊർട്ഫിലിം "365 ഡേയ്സ് ഓഫ് ലൗവ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

പറപ്പൂർ: വി മീഡിയ ഫിലിംസിന്റെ പുതിയ ഷൊർട്ഫിലിം "365 ഡേയ്സ് ഓഫ് ലൗവ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പറപ്പൂർ ഐ യു എച്ച് എസ് സ്കൂളിൽ വെച്ച് നടന്നു.

സുബൈർ മാസ്റ്റർ, കുഞ്ഞു സാഹിബ് , വി മുബാറക് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.

നിഷാം വേങ്ങര പ്രധാന വേഷം ചെയ്യുന്ന ഈ കൊച്ചു സിനിമ സംവിധാനം ചെയ്തിട്ടുള്ളത് മുഫ്‌സാദ് അലി വേങ്ങരയും അനസ്ദില്ലുഷ മൂന്നിയൂരും ആണ്. നിരവധി സിനിമ സീരിയൽ കലാകാരൻമാർ ഒരുമിക്കുന്ന ഈ കൊച്ചു സിനിമ നിർമിച്ചിട്ടുള്ളത് വി എം എഫ് സിനിമ കമ്പനിയാണ്. ക്യാമറ ഷാജഹാൻ തിരൂർ, കഥ നിഷാം വേങ്ങര, മ്യൂസിക് അനുരാഗ് വിനോദ് കണ്ണൂർ, വരികൾ രഞ്ജിത് രമേശ് ആലപ്പുഴ, ഗാനം അക്ബർ ഖാൻ (സ രി ഗ മ പ കേരളം), എഡിറ്റിംഗ് ഫാരിസ് കിളിനാക്കോട്, ഇസ്മായിൽ വേങ്ങര, ഹനസ് സി വി, നാസർ കെ സി, ഫൈസൽ വേങ്ങര, ഹാഷിം, കബീർ, ഷഫീക്, മർവാൻ എന്നിവർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}