വേങ്ങര: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുന്ന വേങ്ങര പതിനേഴാം വാർഡിലെ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്കായുള്ള10000 ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മാണം പൂർത്തിയായി.
ഹൗസ് കണക്ഷൻ കൊടുക്കുന്നതടക്കമുള്ള പൈപ്പ് ലൈൻ പ്രവർത്തി യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ന് പ്രവർത്തി നടക്കുന്ന സ്ഥലങ്ങളും വീടുകളും വാർഡ് മെമ്പർ യൂസുഫലി വലിയോറയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
കോൺട്രാക്ടർ കുഞ്ഞി മുഹമ്മദ്, കെ.മുസ്തഫ, പി.ഫവൽ, എ.ടി.സൈതലവി, പി.സുരേഷ് എന്നിവരും സന്നിഹിതരായി.