വേങ്ങര: കോഴിക്കോടുനിന്ന് ചെമ്മാട്ടേക്ക് ബസ് കയറിയ യാത്രക്കാരൻ സ്റ്റോപ്പ് കഴിഞ്ഞിട്ടും ഇറങ്ങിയില്ല. കക്കാട് എത്തിയ
പ്പോഴാണിത് കണ്ടക്ടറുടെ
ശ്രദ്ധയിൽപ്പെടുന്നത്. വിളിച്ച
പ്പോൾ യാത്രക്കാരൻ ബോധ
രഹിതനായിരുന്നു.
മുഖത്ത് വെള്ളമൊഴിച്ചും
വെള്ളം കുടിപ്പിക്കാൻ ശ്രമി
ച്ചും ഉണർത്താൻ ശ്രമിച്ചു. പി
ന്നെ ബസ് നിർത്തിയത്
വേങ്ങര വിഎംസി ആശുപത്രി
യിലാണ്.
താനൂർ തെയ്യാല സ്വദേശി അബ്ദുറഹിമാനാ (65)ണ്
സ്വകാര്യ ബസ് ജീവനക്കാരുടെ
അടിയന്തര ഇടപെടൽ രക്ഷ
യായത്. കോഴിക്കോട് വേങ്ങര
റൂട്ടിൽ ഓടുന്ന റോഷൻ ബസി
ലെ കണ്ടക്ടർ റിജു വി കെ പടി.
ഡ്രൈവർ ഷംസീർ പടിക്കൽ
എന്നിവരാണ് സാഹചര്യം മന
സ്സിലാക്കി ഇടപെട്ടത്.
ജീവനക്കാരുടെ തക്കസമയ
ത്തെ ഇടപെടലാണ് അബ്ദുറ
ഹിമാന്റെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രിവൃത്തങ്ങൾ
അറിയിച്ചു.
രക്തത്തിലെ പഞ്ച
സാരയുടെ അളവുകുറയുന്ന
"ഹൈപ്പോഗ്ലൈസീമിയ' എന്ന
അവസ്ഥയാണ് രോഗിക്കുണ്ടാ
യത്. ഹൈപ്പോഗ്ലൈസീമിയമു
ലം ആവശ്യമുള്ളത്ര ഗ്ലൂക്കോ
സ് കിട്ടാതെ തലച്ചോറിന്റെ
പ്രവർത്തനം മന്ദഗതിയിലാ
വും. ഇതുമൂലം അപസ്മാരം, ബോധക്കേട് എന്നിവയുണ്ടാ
കാം. വളരെ അപൂർവമായി
മസ്തിഷ്കമരണം സംഭവിക്കാം.
2.40ന് അശുപത്രിയിൽ
എത്തിയ ജീവനക്കാർ 3.30ഓ
ടെ രോഗിയുടെ ബന്ധുക്കൾ
എത്തിയശേഷമാണ് പോയ
ത്. രോഗി സുഖം പ്രാപിച്ചുവരു
ന്നതായി അധികൃതർ അറിയി
ച്ചു.