കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈയിൽസ് ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ തിരൂരങ്ങാടി സ്വദേശി മനരിക്കൽ റസാഖ് ഹാജി നിര്യാതനായി. ദേഹാസ്വസ്ഥത്തെ തുടർന്ന് കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഇന്ന് (ഞായർ) രാവിലെ 12 മണിക്ക് മേലെചിന ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കരിക്കുകയും താഴെചിന ജുമാമസ്ജിദിൽ ഖബറടക്കുകയും ചെയ്യുന്നതാണ്.