വെൽഫെയർ ഹോം നാടിന് സമർപ്പിച്ചു

ഒതുക്കുങ്ങൽ: വർഗ്ഗീയ ഫാസിസ്റ്റ് ഭരണാധികാരികളുടെ
അധികാര ദുർവിനിയോഗത്തിന്റെ ഭീഷണിക്ക് മുമ്പിൽ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന വളരെ നിർണ്ണായകമായ ഒരു തെരെഞ്ഞെടുപ്പാണ് രാജ്യത്ത് വരാനിരിക്കുന്നതെന്നും ഇത്തരം ഒരു ഘട്ടത്തിൽ
പരമാവധി വിട്ടുവീഴ്ചകൾ ചെയ്ത് എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും രാജ്യ താൽപര്യം മുൻനിറുത്തി
ഒന്നിക്കൽ അനിവാര്യമായി വന്നിരിക്കയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ്
റസാഖ് പാലേരി പ്രസ്താവിച്ചു. അത്തരം ഒന്നിക്കൽ നീക്കങ്ങളണ് പാർട്ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒതുക്കുങ്ങൽ പഞ്ചായത്തിലെ കൊളത്തു പറമ്പിൽ വെൽഫെയർ പാർട്ടി ആട്ടീരി മേഖല കമ്മിറ്റി നിർമ്മിച്ച വെൽഫെയർ ഹോമിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേങ്ങര മണ്ഡലം പ്രസിഡൻ്റ് കെ.എം.എ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ്
നാസർ കീഴ്പറമ്പ്
മുഖ്യ പ്രഭാഷണം നടത്തി. 

മണ്ഡലം വൈസ് പ്രസിഡൻ്റ് പി.പി. കുഞ്ഞാലി മാസ്റ്റർ,
മണ്ഡലം കമ്മിറ്റി അംഗം
ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അസൈൻ,
പാർട്ടി മണ്ഡലം സെക്രട്ടറി കെ.വി. ഹമീദ് മാസ്റ്റർ,
പറപ്പൂർ ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ്
കമ്മിറ്റി ചെയർപേഴ്സൺ
ത്വാഹിറ ടീച്ചർ, പ്രതീക്ഷ വെൽഫെയർ സൊസൈറ്റി  ചെയർമാൻ കെ.വി. ഫൈസൽ, കോട്ടക്കൽ മണ്ഡലം സെക്രട്ടറി മൈമൂനടീച്ചർ, മുൻ വാർഡ് മെമ്പർ ടി. റസിയ ടീച്ചർ, എഞ്ചിനീയർ അബ്ദുൽ കരീം, ടി. അബ്ദുറഹ് മാൻ , ടി. അബ്ദുസ്സലാം എന്നിവർ
പ്രസംഗിച്ചു.

താക്കോൽ ദാന ചടങ്ങിൻ്റെ ഭാഗമായി പ്രശസ്ത ഗായിക
ഷഹീമ കരേക്കാട്
ഗാനം ആലപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}