കേരളത്തിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയുടെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, കോട്ടയം, പാലക്കാട്, ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയുമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥനത്ത് ഈ സ്ഥിതി തുടർന്നാൽ വേനൽച്ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കാം. പല സ്ഥലങ്ങളിലെയും ജലാശയങ്ങളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. അടുത്ത മാസം വേനൽ മഴ പെയ്തില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ തുറസായ സ്ഥലങ്ങളിലെ ജോലിക്ക് രാവിലെ 11 മുതൽ മൂന്നു മണിവരെ ഇടവേള നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

നിലവിലെ താപനില ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചുതുടങ്ങി. ചിക്കൻപോക്സും മറ്റു വേനൽക്കാല രോഗങ്ങളും ബാധിച്ചു തുടങ്ങി. ഈ മാസം 17വരെ 1701 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു. വയറിളക്കരോഗങ്ങളുമായി 19,632 പേരും ചികിത്സതേടി. മഞ്ഞപിത്തവും ബാധിക്കുന്നുണ്ട്. സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് .വെയിലേൽക്കുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചർമ്മത്തിന് ചുവപ്പുനിറം, ചൊറിച്ചിൽ, ഈർപ്പമില്ലായ്മ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.
എൽനിനോ പ്രതിഭാസമാണ് കാലം തെറ്റിയുള്ള കനത്ത ചൂടിന് കാരണം. പസഫിക് സമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ മേഖലയിൽ സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അതിൽ നിന്നുള്ള ചൂട്കാറ്റ് മറ്റു മേഖലകളിലേക്ക് വ്യാപിക്കുന്നതോടെ താപനില ഉയരുകയാണ്..
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}