വേങ്ങരയിലെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം; പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര: വേങ്ങര ബസ്‌ സ്റ്റാന്റിൽ ഹൈടെക് രീതിയിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിന്റെ
പ്രവർത്തി ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത് പ്രസിഡന്റ കെപി ഹസീന ഫസൽ 
നിർവ്വഹിച്ചു.

നിലവിലുള്ള സീതി ഹാജി സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിക്കുന്നത്. താഴെ മൂന്ന് വാണിജ്യ മുറികളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ വിശ്രമമുറികളും മുകളിൽ വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കാവുന്ന അഞ്ചു മുറികളുമാണ് വിഭാവനംചെയ്യുന്നത്. വേങ്ങര ഗ്രാമപ്പഞ്ചായത്ത് 70 ലക്ഷം രൂപയാണ് ഇതിനായി ചെല വിടുന്നത്.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ (വാർഡ് മെമ്പർ) എ കെ സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞി മുഹമ്മദ്, മെമ്പർമാരായ സി പി അബ്ദുൽഖാദർ, ചോലക്കൻ റഫീഖ്, എ കെ നഫീസ, ആസ്യ മുഹമ്മദ്, ഓവർസിയർ കൃഷ്ണൻകുട്ടി എന്നിവർ സംബദ്ധിച്ചു.

ആറ് മാസത്തിനകം പണി പൂർത്തികരിക്കുമെന്ന്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ (വാർഡ് മെമ്പർ) എ കെ സലീം വേങ്ങര ലൈവിനോട് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}