മാലിന്യമുക്ത നവകേരളം, വേങ്ങര അങ്ങാടി ശുചീകരിച്ചു

വേങ്ങര: ഉത്സവങ്ങൾ കഴിഞ്ഞതോടെ ചപ്പുംചവറും നിറഞ്ഞ വേങ്ങര അങ്ങാടി മാലിന്യമുക്തം. നവകേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങൾ, വേങ്ങര ട്രോമാകെയർ പ്രവർത്തകർ, അമ്മാഞ്ചേരിക്കാവ് ക്ഷേത്രസമിതി അംഗങ്ങൾ എന്നിവർചേർന്ന് ശുചീകരിച്ചു.

വേങ്ങര ഗാന്ധിദാസ്‌പടി മുതൽ അമ്മാഞ്ചേരിക്കാവ് ക്ഷേത്രപരിസരംവരെയാണ് ശുചീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനംചെയ്തു. എ.കെ. സലീം അധ്യക്ഷതവഹിച്ചു.

ക്ലീൻ ഡ്രൈവിൽ ഭരണസമിതി അംഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ കെ സലീം, ആരിഫാ മടപ്പള്ളി, അസിസ്റ്റന്റ് സെക്രട്ടറി ഷണ്മുഖൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷജ്ന,  MGNREGS അക്രഡിറ്റഡ് എൻജിനീയർ മുബഷിർ പി,  ഓവർസിയർ ആമിർ മാട്ടിൽ, വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ,   കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, വേങ്ങര ട്രോമാകെയർ വളണ്ടിയേഴ്സ്, അമ്മാഞ്ചേരി കാവ് ക്ഷേത്ര സമിതി അംഗങ്ങളായ ജയരാജൻ പിജി, ശ്രീകുമാർ ടി കെ, നാടി കുട്ടി കരുവേപ്പില്‍, ഗോപി ടിവി, പ്രകാശൻ ചിറയിൽ, ഗോപൻ പാറയിൽ, സുനിൽകുമാർ പാറയിൽ, ബാബു പാറയിൽ, രാമകൃഷ്ണൻ യുപി, ഷൈബു കെ ടി കാരിക്കുട്ടി കുറ്റിയിൽ എന്നിവർ പങ്കെടുത്തു. 

നാട്ടിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ഉണ്ടായ  മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് നാടിന്റെ തന്നെ വിവിധ തുറകളിൽപ്പെട്ടവർ  മുന്നിട്ടിറങ്ങുകയും  മാതൃകാപരമായ ഈ പ്രവർത്തിയിലൂടെ വേങ്ങര ടൗണിന്റെ വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}